IDEALISM
ആത്മീയ മൂല്യങ്ങള്‍ക്ക് മുഖ്യസ്ഥാനംകല്‍പ്പിക്കുന്നു,ഭൗതിക വസ്തുക്കള്‍ക്ക് പ്രാധാന്യം ഇല്ല.
മനസ്സിനും വ്യക്തിത്വത്തിനും പരമ പ്രാധാന്യം കല്പ്പിക്കുന്നു. മനസ്സിന്റെ സ്വഭാവമാണ് യഥാര്‍ത്ഥ്യം.
യഥാര്‍ത്ഥത്തില്‍ ഈ പ്രപഞ്ചം എന്നു പറയുന്നത് മനസ്സോ ആത്മാവോ ആണെന്ന് വിശ്വസിക്കുന്നു.
ആദര്‍ശങ്ങള്‍ സ്ഥിരവും മാറ്റമില്ലാത്തതുമാണ്.
വൈദീകകാലത്തെ ഋഷിമാര്‍, സോക്രട്ടീസ്, പ്ലേറ്റോ,ഹെഗല്‍, കാന്റ്, വില്യം ടി ഹാരിസ്, ടാഗോര്‍, വിവേകാനന്ദന്, ഗാന്ധിജി, അരവിന്ദ് ഘോഷ് എന്നിവര്‍ അടിയുറച്ച് ഇതില്‍ വിശ്വസിച്ചിരുന്നു.
ആത്മസാക്ഷാത്കാരമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് കരുതി.
ഇന്ദ്രിയങ്ങളിലൂടെ നേടുന്ന അറിവല്ല മനോവ്യാപാരത്തിലൂടെ നേടുന്ന അറിവാണ് ശ്രേഷ്ടമെന്ന് കരുതി.
മനുഷ്യന്റെ അസ്ഥിത്വത്തിന് നിദാനം ശരീരമല്ല,ആത്മാവാണ്.
സ്ത്യം, ശിവം, സുന്ദരം, എന്നീ ജീവിതമൂല്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശ്രമിച്ചു.
സംസ്കാരം, കല, ചരിത്രം, തത്വശാസ്ത്രം, സാഹിത്യം, മതം എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. കണക്ക്, സയന്‍സ്,കായികം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കി.
കുട്ടികള്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കുന്നില്ല, ഗുരുക്കന്മാരെ അനുസരിക്കണം ഇല്ലെങ്കില്‍ കഠിന ശിക്ഷകള്‍ നല്‍കിയിരുന്നു.
അധ്യാപകര്‍ തത്വചിന്തകരായിരിക്കണം, മാര്ഗ്ഗദര്ശികളായിരിക്കണം, അറിവിന്റെ നിറകുടമായിരിക്കണം. അദ്ദേഹത്തിന്റെ പ്രസംഗവും പ്രവൃത്തിയും ഒന്നാകണം. നന്മയുടെ പ്രതിരൂപമായിരിക്കണം.
No comments:
Post a Comment