NATURALISM
വസ്തുവിനും പ്രകൃതിക്കും പ്രാധാന്യം കല്‍പ്പിക്കുന്നതാണ് നാച്ചുറലിസം / പ്രകൃതിവാദം.
പ്രകൃതിക്കപ്പുറം മറ്റൊരു യാഥാര്‍ത്ഥ്യമില്ല. ഈ ഭൗതികലോകം തന്നെയാണ് യഥാര്‍ത്ഥ ലോകം. ഇവര്‍ ആത്മീയതയില്‍ വിശ്വസിക്കുന്നില്ല.
പ്രകൃതിയുടെ ഒരു ഘടകമാണ് മനുഷ്യ ജീവിതമെന്നും മനുഷ്യരുടെ അനുഭവങ്ങള്‍ പ്രകൃതിചിന്തകളും നിയമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു. പ്രകൃതിയാണ് മുഴുവന്‍ സത്യത്തെയും പ്രതിനിധാനം ചെയ്യുന്നത്.
ശിശുക്കള്‍ക്ക് കേന്ദ്രസ്ഥാനം നല്കുന്നു, കുട്ടികളുടെ സ്വാതന്ത്രത്തിലും സന്തോഷത്തിലും പ്രാധാന്യം കല്‍പിക്കുന്നു.
പ്രകൃതിയാണ് പരമോല്‍കൃഷ്ടമായ പാഠപുസ്തകം. പ്രകൃതിയെ നിരീക്ഷിക്കാനും അനുകരിക്കാനും പരിശീലിപ്പിക്കുകയാണ് കുട്ടികളില്‍ വേണ്ടത്.
പ്രകൃതിശാസ്ത്രത്തിനാണ് പാഠ്യപദ്ധതിയില്‍ പ്രധാന സ്ഥാനം നല്‍കുന്നത്. കൂടാതെ കണക്ക്, ഭാഷ എന്നീ വിഷയങ്ങളും അവര്‍ക്ക് പ്രധാനം തന്നെയാണ്.
കുട്ടികള്‍ കണ്ടും കേട്ടും അനുഭവിച്ചും പഠിക്കണം. പരമ്പരാഗത പുസ്തകാടിസ്ഥാന പഠനത്തെ നിരാകരിക്കുന്നു.
റൂസ്സോ, ഹെര്‍ബെര്‍ട്ട് സ്പെന്‍സര്‍ എന്നിവരാണ് ഇതിന്റെ പ്രധാന വക്താക്കള്‍.
No comments:
Post a Comment