PRAGMATISM
ഇത് ഒരു അമേരിക്കന്‍ ദര്‍ശനമാണ്. പ്രവര്‍ത്തിക്കുക എന്നര്‍ത്ഥം വരുന്ന പ്രാഗ്മ എന്ന് പദത്തില്‍ നിന്നാണ് ഇത് ഉത്ഭവിച്ചത്.
പ്രായോഗികവാദത്തിന്റെ ഉപജ്ഞാതാവായി ചാള്‍സ് പിയേഴ്സിനെ കരുതുന്നു.
ഷില്ലര്‍, വില്യം ജെയിംസ്, ജോണ്‍ഡ്യൂയി തുടങ്ങിയവര്‍ ഇതിനെ വിദ്യാഭ്യാസവുമായി കൂടുതല്‍ അടുപ്പിച്ചു.
പ്രവര്‍ത്തിച്ചുനോക്കി നിഗമനങ്ങള്‍ കണ്ടെത്തുന്നവരാണിവര്‍.
ജീവിതത്തിന്റെ പാരമ്പര്യമായ മൂല്യങ്ങളെ ഇവര്‍ വിശ്വസിക്കുന്നില്ല. മനുഷ്യന് സാമൂഹികജീവിയാണ് ഇന്നലെയോ നാളെയോ അല്ല ഇന്നാണ് അവന്റെ പ്രശ്നം , മനുഷ്യനെ എല്ലാത്തിന്റെയും അളവുകോലായി കണ്ടു.
വിദ്യാഭ്യാസത്തിന്റെ കേന്ദ്രബിന്ദുവായി ശിശുക്കളെ കണ്ടു. പ്രവര്‍ത്തിച്ചു പഠിക്കുക, പ്രോജക്ട് രീതി എന്നിവയ്ക്ക് പ്രാധാന്യം നല്‍കി.
കുട്ടികളുടെ സാര്‍വ്വത്രിക വികസനമായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
No comments:
Post a Comment