" വിജയിക്കാൻ തുനിഞ്ഞിറങ്ങിയവനു കിതപ്പ് കുത്തിപ്പിന്റെയ് താളമാണ്........ "

 

  • GESTALT THEORY


    ajaxp
  • ജര്‍മ്മന്‍ മനഃശാസ്ത്രജ്ഞനായ മാക്സ് വെര്‍തിമര്‍ ആണ് ഇതിന്റെ ഉപജ്ഞാതാവ്.

  • ഗസ്റ്റാള്‍ട്ട് എന്ന ജര്‍മ്മന്‍ പദത്തിന് സമഗ്രരൂപം (whole) എന്നാണര്‍ത്ഥം. (gestalt means shape, form)

  • ബിഹേവിയറിസ്റ്റുകളെപോലെ stimulus- response ബന്ധത്തെ മാത്രം പഠനം നടത്തുന്നത് തെറ്റാണെന്നിവര്‍ വാദിച്ചു.

  • Whole is important – ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെ ഭാഗങ്ങള്‍ നിശ്ചയിക്കുന്നത് മുഴുവന്‍ സ്വഭാവമാണ്അല്ലാതെ ഒരു ചെറിയ ഭാഗം മനസ്സിലാക്കിയാല്‍ ഒരു വ്യക്തിയെ മുഴുവന്‍ മനസിലാക്കാന്‍ സാധിക്കില്ല.

  • വിഷയത്തെ സമഗ്രമായി അവതരിപ്പിക്കാനാണ് അധ്യാപകര്‍ ശ്രമിക്കേണ്ടത്ഉരുവിട്ടു പഠിക്കുന്ന രീതിയും ട്രയല്‍ നടത്തി ഉടനടി തെറ്റുതിരുത്തുന്ന രീതിയും പരമാവധി കുറയ്ക്കണം.

  • കുട്ടികള്‍ക്ക് പ്രചോദനം നല്‍കാന്‍ അധ്യാപകര്‍ ശ്രമിക്കേണ്ടതുണ്ട്.

  • മുമ്പുപഠിച്ച കാര്യങ്ങളെ ഓര്‍ത്തെടുക്കുന്നതിനും അവയെ പുതിയ പഠനവുമായി ബന്ധപ്പെടുത്തുന്നതിനും കുട്ടികളെ സഹായിക്കണം.


No comments:

Post a Comment