PSYCHOANALYSIS
മനസ്സിന്റെ വിവിധ തലങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ഈ സിദ്ധാന്തം ആവിഷ്കരിച്ചത് സിഗ്മണ്ട് ഫ്രോയിഡാണ്. മനസ്സ് ഒരു സങ്കീര്‍ണ്ണ പ്രതിഭാസമാണെന്നും അതിന് ബോധം/conscious, ഉപബോധം/pre-conscious, അബോധം/unconscious എന്നിങ്ങനെ മൂന്നു മണ്ഡലങ്ങളുണ്ടെന്നും പ്രസ്താവിച്ചു.
ബോധമണ്ഡലമാണ് ഏറ്റവും ചെറുത്, അബോധമണ്ഡലം ഏറ്റവും വലുത്. മനുഷ്യന്റെ മറക്കാന്‍ ശ്രമിക്കുന്ന തിക്താനുഭവങ്ങളെല്ലാം അടിഞ്ഞു കൂടുന്നത് അബോധമനസ്സിലാണെന്നും പറയുന്നു.
ഇദ്/id, ഇഗോ/ego, സൂപ്പര്‍ ഈഗോ/super ego എന്നീ മുന്നു ശക്തികളാണ് മനസ്സിനെ ഭരിക്കന്നത്.
ഭൗതീക സുഖമാണ് ഇദിന്റെ ലക്ഷ്യം - കാമം, ക്രോധം, മോഹം, മദം തുടങ്ങിയ വികാരങ്ങള്‍ക്ക് മനുഷ്യന്‍ അടിമപ്പെടുന്നത് ഇദിന്റെ ശക്തികൊണ്ടാണ്.
മനുഷ്യമനസ്സിലെ പോലീസ് ഫോഴ്സാണ് ഈഗോ. തന്റെ പദവിയ്ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നതിന് സഹായിക്കുന്നു. ഇദ്ദിനെ നിയന്ത്രിക്കുന്നു, യുക്തിയുടെയും ബുദ്ധിയുടെയും ശക്തിയാണിത്.
മനസ്സാക്ഷിയും വിവേകവുമാണ് സൂപ്പര്‍ ഈഗോയെ നയിക്കുന്നത്. നീതിയുടെ ശക്തിയാണിത്.
വിദ്യാഭ്യാസ പ്രക്രിയയില്‍ വ്യക്തിയുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിന് കുട്ടികള്‍ക്ക് അവസരം നല്‍കണം.
No comments:
Post a Comment