MAXIMS OF TEACHING
പഠപ്രക്രിയ വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പമായി അനുഭവപ്പെടാന്‍ സഹായിക്കുന്ന മനഃശാസ്ത്രപരമായ തത്ത്വങ്ങള്‍
Proceed from the known to unknown – (അറിയാവുന്നവയില്‍ നിന്ന് അറിയാത്തവയിലേക്ക് മുന്നേറുക) ഒരു സാമൂഹ്യശാസ്ത്രപഠനത്തിന് സ്വീകരിക്കാവുന്ന ഏറ്റവും സ്വാഭാവികമായ രീതിയാണിത്, കുട്ടികള്‍ക്ക് അറിയാവുന്നവയില്‍ നിന്ന് അറിയാത്തവയിലേക്ക് പഠിപ്പിക്കുക എന്നത്. പരിചിതമായ വിജ്ഞാനം പുതിയ അറിവിനെ തൂക്കയിടാനുള്ള ഒരു കൊളുത്താണെന്ന് പറയാറുണ്ട്.
Proceed from the simple to the complex – (ലഘുവായതില്‍ നിന്ന് സങ്കീര്‍ണ്ണമായതിലേക്ക് മുന്നേറുക) ലഘുവോ സങ്കീര്‍ണ്ണമോ എന്നു തീരുമാനിക്കുന്നത് പഠിതാവിന്റെ വീക്ഷണത്തെ അടിസ്ഥാനമാക്കിയായിരിക്കണം. പഠിക്കുമ്പോള്‍ ഏറ്റവും മുഖ്യവും ആകര്‍ഷണീയവുമായതില്‍ നിന്ന് തുടങ്ങണം.
Proceed from concrete to the abstract – (വസ്തുനിഷ്ഠമായതില്‍ നിന്ന് ഗുണാത്മകമായതിലേക്ക് മുന്നേറുക) അധ്യാപനത്തിന്റെ ലക്ഷ്യം തന്നെ ആശയങ്ങള്‍ വ്യക്തവും സൂക്ഷ്മവും ആക്കുക എന്നതാണ്. ആശയങ്ങള്‍ കുട്ടകളുടെ മനസ്സില്‍ ഒരു ചിത്രം പോലെ തെളിഞ്ഞുനില്‍ക്കണം ഇതിനായി ചിത്രങ്ങള്‍, ചാര്‍ട്ടുകള്‍, ഗ്രാഫുകള്‍ തുടങ്ങിയവയിലൂടെ വസ്തുനിഷ്ഠമായി പഠിപ്പിക്കണം.
Proceed from empirical to rational – (അനുഭവാത്മകമായതില്‍ നിന്ന് യുക്തിപരമായതിലേക്ക്) ദൈനംദിനജീവിതത്തിന്റെ പായോഗിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പാഠഭാഗങ്ങള്‍ അവതരിപ്പിക്കണം ഇത് വേഗത്തിന്‍ കുട്ടികള്‍ക്ക് മനസിലാകുന്നതിന് സാധ്യമാക്കുന്നു.
Proceed from definite to indefinite – ചെറിയ/സൂക്ഷമമായ ആശയങ്ങളില്‍ നിന്ന് പഠിപ്പിച്ച് തുടങ്ങി വലിയ/വിശാലമായ ആശയത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതാണ് നല്ലത്. പാഠഭാഗത്തിന്റെ വിരസത ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
Proceed from particular to general – കൃത്യതയാര്‍ന്ന ഒരു ആശയത്തില്‍ നിന്ന് തുടങ്ങി പൊതുവായ ആശയങ്ങള്‍ പഠിപ്പിക്കുക.
Proceed from whole to part – ഒരു പാഠഭാഗത്തിന്റെ മുഴുവനായ ആശയത്തെ തിരിച്ചറിഞ്ഞ് സൂക്ഷമായ തലങ്ങളിലേക്ക് പ്രവേശിക്കുക.
No comments:
Post a Comment