" വിജയിക്കാൻ തുനിഞ്ഞിറങ്ങിയവനു കിതപ്പ് കുത്തിപ്പിന്റെയ് താളമാണ്........ "

 VEDIC EDUCATION


  • സാര്‍വ്വത്രികവിദ്യാഭ്യാസം -- വേദകാലഘട്ടത്തില്‍ ജാതിയുടെയോ ലിംഗത്തിന്റെയോ പേരില്‍ ആര്‍ക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്നില്ലപെണ്‍കുട്ടികളെ ഗൃഹങ്ങളില്‍ വച്ച് തന്നെ പഠിപ്പിച്ചുപക്ഷേ വൈകല്യമോ ബുദ്ധിമാന്ദ്യമോ ഉള്ളവര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ലശുദ്ര ജാതിയില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു.

  • ഗൂരുകുലസമ്പ്രദായം -- ശിഷ്യന്‍ ഗുരുവിന്റെ വീട്ടില്‍ താമസിച്ചു പഠിച്ചിരുന്നുപന്ത്രണ്ടു വര്‍ഷക്കാലം നിലനിന്നിരുന്ന വിദ്യാഭ്യാസംഗുരുവിനെ സ്വന്തം പിതാവിനെപോലെയും ദൈവത്തെ പോലെയും കരുതണംസ്വഭാവമഹിമ ഉള്ളവരെ മാത്രമെ ഗുരുവിന്റെ വീട്ടില്‍ പ്രവേശിപ്പിക്കൂശ്രവണംമനനംനിദിധ്യാസനം എന്നീ മൂന്നു ഘട്ടങ്ങളിലൂടെയായിരുന്നു വിദ്യാഭ്യാസം.

  • ഉപനയന ചടങ്ങ് -- ഗുരുകുലത്തില്‍ പ്രവേശനം നല്‍കും മുമ്പ് നടക്കുന്ന ചടങ്ങ്ബ്രാഹ്മണര്‍ക്ക് വയസ്സിലുംക്ഷത്രിയര്‍ക്ക് 11 വയസ്സിലുംവൈശ്യര്‍ക്ക് 12 വയസ്സിലും നടക്കുന്നു.

  • ബ്രഹ്മചര്യം -- ഗുരുകുലത്തില്‍ അവിവാഹിതര്‍ക്ക് മാത്രമായിരുന്നു പ്രവേശനംസുഗന്ധദ്രവ്യങ്ങളോ സൗന്ദര്യവര്‍ദ്ധകവസ്തുക്കളോ ലഹരി പദാര്‍ത്ഥങ്ങളോ ഉപയോഗിക്കാന്‍ പാടില്ല.

  • ഭിക്ഷാടനം -- സ്വന്തം ഭക്ഷണവും ഗുരുവിനുള്ള ഭക്ഷണവും സമ്പാദിക്കേണ്ട ചുമതല ശിഷ്യന്‍മാര്‍ക്കാണ്ഇതിനായി രാവിലെയും വൈകിട്ടും ഭിക്ഷാടനം നടത്തിഇത് താഴ്മയും സഹിഷ്ണുതയും വളര്‍ത്താന്‍ സഹായിച്ചു.

  • അധ്യാപക വിദ്യാര്‍ത്ഥി ബന്ധം -- ഗുരുകുലം ശുചിയായി സൂക്ഷിക്കുകപശുക്കളെ മേയ്ക്കുകവെള്ളം കോരുകവിറകുശേഖരിക്കുക ഇവയാണ് വിദ്യാര്‍ത്ഥിയുടെ ജോലികള്‍അധ്യാപനം നടത്തുകജീവിതസൗകര്യം ഒരുക്കുകവൈദ്യസഹായം വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുകയാണ് അധ്യാപകന്റെ ധര്‍മ്മംബ്രാഹ്മണര്‍ക്ക് വേദങ്ങളുംക്ഷത്രിയര്‍ക്ക് അസ്ത്രവിദ്യ വാള്‍പയറ്റ് അശ്വവിദ്യ എന്നിവയുംവൈശ്യര്‍ക്ക് കൃഷി വാണിജ്യം തുടങ്ങിയവയും പഠിപ്പിച്ചു.

  • ബ്രാഹ്മണര്‍,ക്ഷത്രിയര്‍വൈശ്യര്‍ എന്നിവരെ ദ്വിജന്മാരെന്നു വിളിച്ചിരുന്നുരണ്ടുപ്രാവശ്യം ജനിച്ചവന്‍ എന്നാണിതിനര്‍ത്ഥംആദ്യ ജന്മം ഭൗതീകമായും രണ്ടാം ജന്മം ഉപനയനത്തിനുശേഷവും.


No comments:

Post a Comment