" വിജയിക്കാൻ തുനിഞ്ഞിറങ്ങിയവനു കിതപ്പ് കുത്തിപ്പിന്റെയ് താളമാണ്........ "

EDU 06: EDUCATION IN INDIAN SOCIETY


DRAVIDIAN / INDUS VALLEY EDUCATION


  • ഇന്നത്തെ കേരളം, തമിഴ്നാട്, തെലുങ്കാന, കര്‍ണ്ണാടകം (പണ്ടത്തെ ചോള, ചേര, പാണ്ഡ്യ) എന്നിവ ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയാണ് ദ്രാവിഡം എന്നറിയപ്പെടുന്നത്.

  • തൊല്‍കാപ്പിയം, പുറനാനൂറ്, അകനാനൂറ്, പതിറ്റുപത്ത്, തിരുക്കുറല്‍, ചിലപ്പതികാരം, മണിമേഖല തുടങ്ങിയ പ്രാചീന തമിഴ് ഗ്രന്ഥങ്ങള്‍-- ഉണ്ണിയച്ചി ചരിതം, ഉണ്ണിയാടിചരിതം, ഉണ്ണിനീലി സന്ദേശം, അനന്തപുരവര്‍ണ്ണനം തുടങ്ങയ പ്രാചീന മലയാള ഗ്രന്ഥങ്ങള്‍ -- തൃക്കൊടിത്താനം ശാസനം, തിരുവല്ലാശാസനം തുടങ്ങിയ ശിലാശാസനങ്ങള്‍ ഇതെല്ലാമാണ് പ്രാചീന ദ്രാവിഡ വിദ്യാഭ്യാസത്തെപ്പറ്റി അറിവ് നല്‍കുന്ന രേഖകള്‍.

  • ചട്ടന്‍, ചാത്രന്‍, ചാത്തിരന്‍ എന്നീ പദങ്ങള്‍ വിദ്യാര്‍തിയെയും -- ഭട്ടര്‍ എന്ന പദം അധ്യാപകനെയും -- മഹാഭാരതം വ്യാഖ്യാനിക്കുന്നയാളെ മാവാരതപട്ടര്‍ എന്നും അറിയപ്പെട്ടിരുന്നു.

  • ഭാഷയും കണക്കും പഠിപ്പിക്കുന്ന കുടിപ്പള്ളികൂടം, പയറ്റുമുറകള്‍ പഠിപ്പിക്കുന്ന കളരികള്‍, സമൂഹനൃത്തവും ഗുസ്തിയും പഠിപ്പിക്കുന്ന മന്റങ്ങള്‍, വേദോപനിഷത്തുകള്‍ വായിച്ചു വ്യാഖ്യാനിക്കുന്ന മണ്ഡപങ്ങള്‍, ഭട്ടന്‍മാര്‍ പഠിപ്പിക്കുന്ന മഠങ്ങള്‍, സംഗീതവും നൃത്തവും പഠിപ്പിക്കുന്ന മാടങ്ങള്‍ തുടങ്ങയവയാണ് പ്രാചീന വിദ്യാപീഠങ്ങള്‍.

  • ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരുടെയോ പ്രഭുക്കന്മാരുടെയോ പ്രോത്സാഹനത്തെ ആശ്രയിച്ചാണ് വിദ്യാഭ്യാസം നിലനിന്നിരുന്നത്.

  • ക്ഷേത്രങ്ങളായിരുന്നു അന്നത്തെ പ്രധാന വിദ്യാഭ്യാസകേന്ദ്രങ്ങള്‍. പഠനം സംസ്കൃതത്തിലായിരുന്നു. തൊഴില്‍, വിദ്യാഭ്യാസം പരമ്പരാഗതമായിരുന്നു. എഴുത്താശാന്റെ മക്കള്‍ എഴുത്താശാനും, നെയ്ത്തുകാരന്റെ മക്കള്‍ നെയ്ത്തുകാരും, കൃഷിക്കാരന്റെ മക്കള്‍ കൃഷിക്കാരുമായിരുന്നു.

  • അധ്യാപകര്‍ക്ക് വേണ്ടത്ര ബഹുമാനം ലഭിച്ചിരുന്നു. അധ്യാപനം ഒരു മുഴുവന്‍ സമയ തൊഴിലായി സ്വീകരിച്ചിരുന്നില്ല. അധ്യാപകന്‍ കുട്ടികളെ ഒരു തൊഴില്‍ പഠിപ്പിക്കാനും ജീവിതവൃത്തി കണ്ടെത്താനും പ്രാപ്തരാക്കിയിരുന്നു.

  • ബ്രാഹ്മണര്‍, ജൈനര്‍, ബുദ്ധര്‍, മുസ്ലീം, ബ്രിട്ടീഷ് ആഗമനം ദ്രാവിഡ വിദ്യാഭ്യാസത്തിന്‍ മാറ്റം വരുത്തി.

  • ഈ കാലത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു ശാലകള്‍. ക്ഷേത്രങ്ങളുടെ ചുറ്റുപാടിലാണ് ഇവനിലനിന്നിരുന്നത് ബോര്‍ഡിങ് സ്കൂളായിരുന്നു ഇവ. കാന്തള്ളൂര്‍ശാല തിരുവല്ലശാല, മൂഴികുളം ശാല എന്നിവയായിരുന്നു ഇവയില്‍ പ്രധാനം.




No comments:

Post a Comment