EDU 07: DEVELOPMENTAL PERSPECTIVE OF THE LEARNER
ഓട്ടിസം
-
കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം.
-
സ്വയം എന്നർഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്.
-
ലിയോ കാനർ എന്ന മനോരോഗ വിദഗ്ദ്ധനാണ് 1943 ൽ ഈ പദം ആദ്യമായി ഉപയോഗിച്ചത്.
-
ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവർത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്. സവിശേഷമായ ചില പ്രത്യേക കഴിവുകൾ ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തിനേക്കാൾ ഒരു മാനസിക അവസ്ഥയായി കാണാൻ മനശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നു.
-
ഓട്ടിസം ബാധിച്ച കുട്ടികൾ കുട്ടികാലം മുതൽക്കേ തന്നെ കടുത്ത സംഗീത വാസന പ്രകടിപ്പിക്കാറുണ്ട്. സംഗീതമടക്കമുള്ള പല മേഖലകളിൽ ഓട്ടിസ്റ്റിക്കായ വ്യക്തികൾ ശോഭിക്കാറുണ്ട്.
-
ചാൾസ് ഡാർവിൻ പോലുള്ള പല പ്രഗല്ഭരും ഓട്ടിസമുണ്ടായിരുന്നവരായിരുന്നു. അസാമാന്യമായ ബുദ്ധിശക്തിയും ചില കുട്ടികളിൽ കാണാറുണ്ട്.
-
ഏറ്റവും പുതിയ പഠനപ്രകാരം ആയിരത്തിൽ രണ്ടു പേർക്കെങ്കിലും ഓട്ടിസം ഉണ്ട്. ഓട്ടിസം ബാധിച്ച മിക്ക കുട്ടികളും കാഴ്ചക്ക് വളരെ സാധാരണക്കാരാണ്. ലൈംഗികശേഷിയും പ്രത്യുത്പാദനത്തിനുള്ള കഴിവും പൊതുവേ ഇവർക്കും ഉണ്ടാകാറുണ്ട്.
-
വിവിധ വ്യക്തികളിൽ പല നിലക്കാണ് ഓട്ടിസം കാണപ്പെടുക. പഠനവൈകല്യമുള്ളതും, സംസാരശേഷി തീരെ കുറഞ്ഞതുമായ അവസ്ഥ മുതൽ ഉയർന്ന തലത്തിൽ ചിന്തിക്കുവാനും, സ്വന്തമായി കുടുംബം പുലർത്താനും, വരുമാനം ആർജിക്കാനും സാധിക്കുന്ന വിധത്തിൽ ബുദ്ധിമാനം (ഐ ക്യു) ഉള്ള അവസ്ഥ വരെ ഓട്ടിസത്തിൽ കാണാം.
-
പ്രധാനമായും ഓട്ടിസത്തിനുപിന്നിൽ ജനിതക കാരണങ്ങളാണെങ്കിലും ഈ അസാധാരണാവസ്ഥയുടെ യഥാർത്ഥകാരണം ഇന്നും അജ്ഞാതമായി തുടരുന്നു.മസ്തിഷ്കത്തിലെ കോശങ്ങളായ ന്യൂറോണുകളും ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്കും തിരിച്ച് തലച്ചോറിലേക്കും ആവേഗങ്ങൾ കൊണ്ടെത്തിക്കുന്ന നാഡീവ്യവസ്ഥയും തമ്മിലുള്ള തകരാറുകളാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നതെന്ന് പൊതുവെ അഭിപ്രായപ്പെടുന്നു.
-
ജനിതകമായ ചില സവിശേഷതകൾ, മസ്തിഷ്കത്തിന്റെ ഘടനാപരമായ ചില തകരാറുകൾ, ഘനലോഹങ്ങളുടെയും ചിലതരം കീടനാശിനികളുടെയും മനുഷ്യശരീരത്തിലെ സാന്നിധ്യം തുടങ്ങിയവ മസ്തിഷ്കത്തിൽ ഓട്ടിസത്തിന് കാരണമായ മാറ്റങ്ങൾ വരുത്തുന്നുവെന്ന് പഠനറിപ്പോർട്ടുകളുണ്ട്.
-
ചിലയിനം ഔധങ്ങൾ, മെർക്കുറി പോലുള്ള ലോഹങ്ങൾ, ചില വാക്സിനുകൾ, ചില ആഹാരവസ്തുക്കൾ എന്നിവ ഓട്ടിസത്തിനു കാരണമായേക്കുമെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്.ഗർഭകാലത്ത് രസം(മെർക്കുറി) ധാരാളമായി കലർന്നിട്ടുള്ള കടൽവിഭവങ്ങളുടെ ഉപയോഗം,രസം(മെർക്കുറി) കലർന്നിട്ടുള്ള മിശ്രിതംകൊണ്ട് പല്ലിൻെറ ദ്വാരം അടക്കൽ തുടങ്ങിയവകൊണ്ട് ഗർഭസ്ഥശിശുവിന് ഓട്ടിസം ബാധിക്കാനുള്ള സാധ്യത ഏറുന്നു.
-
പുകവലിക്കുന്ന അമ്മമാർക്കുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ഓട്ടിസം രോഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
No comments:
Post a Comment