EDU 07: DEVELOPMENTAL PERSPECTIVE OF THE LEARNER
LEARNING DISABILITY
Dyslexia – ബൗദ്ധീക ശാരീരിക കഴിവുകള്‍ ഉണ്ടായിട്ടും വായിക്കാനുള്ള കഴിവില്ലായ്മയാണിത്. അക്ഷരങ്ങള്‍ തമ്മില്‍വായിക്കുമ്പോള്‍ മാറിപ്പോകുന്നത്, എഴുതിയവാക്ക് തിരിച്ചറിയാന്‍ കഴിയാതെ വരുന്നത്, ശബ്ദങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. Rudolf Berlin ഈ പദം ആദ്യമായി ഉപയോഗിച്ചത്.
Dysgraphia - എഴുതുന്നതിനെ ബാധിക്കുന്ന വൈകല്യമാണിത്. മോശമായ കൈയ്യക്ഷരം, സ്പെല്ലിംഗുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍, ഇടക്കിടക്ക് എഴുതുന്നത് മായ്ക്കുക, വലിയക്ഷരവും ചെറിയക്ഷരവും കൂട്ടിക്കുഴക്കുക, പകര്‍ത്തി എഴുതുവാനുള്ള വേഗതക്കുറവ്, ചീത്തക്കയ്യക്ഷരം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
Dyscalculia – അടിസ്ഥാന ഗണിതക്രിയകള്‍ ചെയ്യാന്‍ കഴിവില്ലാതെ വരുന്ന അവസ്ഥ. 1949 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. ക്ലോക്കുകള്‍ നോക്കി സമയം പറയാന്‍ കഴിയാതെ വരുക. ഗുണനപ്പട്ടിക- കൂട്ടല്‍-ഹരണം ഇവയറിയാതിരിക്കുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
Dyspraxia – കായിക ചലനങ്ങള്‍ ഏകോപ്പിക്കാനും ആസൂത്രണം ചെയ്യാനും ഉള്ള ബുദ്ധിമുട്ട്. ചാട്ടം ഓട്ടം തുടങ്ങിയവചെയ്യാന്‍ ബുദ്ധിമുട്ട്, വീഴാനുള്ളപ്രവണതകാണിക്കുക, ആംഗ്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെ വരുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
Autism – കുട്ടികളില്‍ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന ഒരു മാനസിക വൈകല്യമാണിത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. ലിയോ കാനര്‍ എന്ന മനോരോഗ വിദഗ്ധനാണ് 1943 ല്‍ ഈ പദം ആദ്യമായി ഉപയോഗിച്ചത്.
Deafness – പൂര്‍ണ്ണമായോ ഭാഗീകമായോ കേള്‍ക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണിത്.
Blindness - പൂര്‍ണ്ണമായോ ഭാഗീകമായോ കാണാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണിത്.
Deaf-Blindness- പൂര്‍ണ്ണമായോ ഭാഗീകമായോ കേള്‍ക്കാനും കാണാനും ഉള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണിത്.
No comments:
Post a Comment