" വിജയിക്കാൻ തുനിഞ്ഞിറങ്ങിയവനു കിതപ്പ് കുത്തിപ്പിന്റെയ് താളമാണ്........ "

EDU 08: ASSESSMENT IN EDUCATION

assessment


GENERAL TECHNIQUES OF ASSESSMENT


  • OBSERVATION – ഒരാളുടെ പ്രവര്‍ത്തനങ്ങള്‍ പിന്‍തുടര്‍ന്ന് രേഖപ്പെടുത്തുന്ന രീതിയാണിത്.

    observation
    ഇവയെ പലതായി തരംതിരിക്കാന്‍ സാധിക്കുന്നു അവയാണ്,

    i) Controlled observation – ഒരു അടഞ്ഞ സ്ഥലത്ത് അഥവാ ഒരു മനഃശാസ്ത്ര ലബോറട്ടറിയില്‍ നടത്തുന്ന നിരീക്ഷണമാണിത്.

    ii)naturalistic observation – സ്വാഭാവിക ചുറ്റുപാടിലെ വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് നിരീക്ഷിക്കുന്നതും പഠിക്കുന്നതുമാണിത്.

    iii)Participant observation – ഗവേഷകന്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രൂപ്പില്‍ ഒരു അംഗമായി മാറി നിരീക്ഷിക്കുന്നതാണിത്. ഇതിനെ രണ്ടായി തരംതിരിക്കാന്‍ കഴിയുന്നു. Overt-തന്റെ ലക്ഷ്യങ്ങള്‍ തുറന്നു പറഞ്ഞ് നിരീക്കക്ഷിക്കുന്നതു്, Covert- ലക്ഷ്യം മറച്ചു വച്ച് നിരീക്ഷിക്കുന്നത്.


  • PROJECT – പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പിലെ ആര്‍ക്കിടെക്ച്ചര്‍ എഞ്ചിനീയറിങ് സ്കൂളില്‍ അവതരിപ്പിച്ച് ഒരു രീതിയാണിത്.

    proj
    ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ അവര്‍ പഠിച്ച സമയത്ത് നേടിയ അറിവു കഴിവും ഒരു പ്രശ്നപരിഹാരത്തിനായി ഉപയോഗിക്കുന്നതാണിത്. വിദ്യാഭ്യാസ മേഖലയിലെ പഠിക്കേണ്ട ഒരു കാര്യത്തെ ഒരു പ്രശ്നമായി കുട്ടികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയും അവര്‍ അതിനെ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. അധ്യാപകര്‍ക്ക് കുട്ടികളുടെ കഴിവ്, വാസനകള്‍, സര്‍ഗാത്മകത, പ്രാവിണ്യം എന്നിവ മനസ്സിലാക്കാന്‍ ഇത് സഹായിക്കുന്നു.


  • ASSIGNMENT –

    assign
    വിദ്യാര്‍ത്ഥികളുടെ സജീവമായ പ്രവര്‍ത്തനം ആവശ്യപ്പെടുന്ന ടാസ്കുകളാണ് അസൈന്‍മെന്റുകള്‍. വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് അറിയാം അറിയില്ല എന്ന് നിര്‍ണ്ണയിക്കുന്നു. സര്‍ഗാത്മകത, വായനാശീലം എന്നിവ ഇത് ഉയര്‍ത്തുന്നു.


  • WORKSHEET –

    work
    കുട്ടികള്‍ക്ക് ഉത്തരമെഴുതുവാനുള്ള ചോദ്യങ്ങളും അഭ്യാസങ്ങളും ഉത്തരമെഴുതുവാനുള്ള സ്ഥലവും ഉള്‍പ്പെടുത്തിയിട്ടുള്ള പേപ്പറാണ് വര്‍ക്ക്ഷീറ്റുകള്‍. പരിശീലനത്തിലൂടെ കുട്ടികളുടെ അറിവ് വര്‍ദ്ധിപ്പിക്കാനും വേഗത കൂട്ടാനും ഇത് സഹായിക്കുന്നു.


  • PRACTICAL WORK –

    133538_shutterstock_596258858-Abscent-S-shutterstock
    സയന്‍സ് വിഷയങ്ങളിലാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. ശാസ്ത്ര അറിവ് ഉയര്‍ത്തുക, ശാസ്ത്ര അന്വേഷണം ഉയര്‍ത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.


  • SEMINAR & REPORT –

    janEE_16x9
    ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ക്ലാസില്‍ നിന്ന് ലഭ്യമായതിനേക്കാള്‍ അറിവ് നേടാനും അവസരം നല്‍കുന്നവയാണ് സെമിനാറുകള്‍.


  • SELF REPORTING –

    brain-survey
    സര്‍വ്വെയോ ചോദ്യാവലിയോ വായിക്കുകയും മറ്റൊരാളുടെയും സ്വാധീനമില്ലാതെ ഉത്തരം സ്യയം പറയുകയും ചെയ്യുന്ന രീതിയാണിത്.


  • INTERVIEW –

    Tell-Me-About-Yourself-Interview-Job-Interview-Interview-Questions-Dice
    അഭിമുഖസംഭാഷണത്തിലൂടെ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വാചികമായി ഉത്തരം നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളിലെ മാറ്റങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു.
     

No comments:

Post a Comment