EDU
09.10: CURRICULUM AND RESOURCES IN
DIGITAL ERA: SOCIAL SCIENCE EDUCATION
CURRICULUM
-
വിദ്യാഭ്യാസത്തിന്റെ കാതല്‍ പാഠ്യപദ്ധതിയാണ്. പാഠ്യപദ്ധതിയില്ലാതെ ഒരു വിദ്യാഭ്യാസപദ്ധതി രൂപകല്‍പ്പന ചെയ്യാന്‍ സാധിക്കില്ല. "വിദ്യാഭ്യാസലക്ഷ്യങ്ങള്‍ നേടാനുള്ള മാര്‍ഗ്ഗമാണ് പാഠ്യപദ്ധതി”.
-
കരിക്കുലം എന്ന വാക്ക് currere എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്, വഴി എന്നാണിതിനര്‍ത്ഥം.
-
"ഒരു നിശ്ചിത കോഴ്സിന്റെ പഠനവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിനകത്തും പുറത്തും നിന്ന് വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് പാഠ്യപദ്ധതി”.
-
"ഒരു നിശ്ചിത കോഴ്സില്‍ വിദ്യാര്‍ത്ഥിയെ എന്തു പഠിപ്പിക്കുന്നുവോ അതാണ് പാഠ്യപദ്ധതി”.
CURRICULUM - PRINCIPLES
-
Child-centredness – പാഠ്യപദ്ധതി ശിശുകേന്ദ്രീകൃതമായിരിക്കണം. പഠിതാവിന്റെ ആവശ്യങ്ങളും സാഹചര്യങ്ങളും കണക്കിലെടുക്കണം. കൂടുതല്‍ അനുഭവങ്ങള്‍ കിട്ടാന്‍ സാധിക്കുന്നതായിരിക്കണം.
-
Community-centredness – ഭാവി പൗരന്‍ എന്ന നിലക്ക് സമൂഹത്തില്‍ സജീവമാകേണ്ട വ്യക്തിയാണ് പഠിതാവ്. അതിനാല്‍ താന്‍ ജീവിക്കുന്ന സമൂഹത്തില്‍ അംഗങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളുമായി ഇണങ്ങിച്ചേരാന്‍ പ്രാപ്തമാക്കുന്നതാകണം പാഠ്യപദ്ധതി.
-
Activity-centredeness – പ്രവര്‍ത്തനം ജീവന്റെ ലക്ഷ്യമാണ്, പ്രവര്‍ത്തിച്ച് പഠിക്കുന്ന രീതിയിലുള്ളതാവണം പാഠ്യപദ്ധതി. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജീവിയാണ് മനുഷ്യന്‍.
-
Integration – പഠിതാവിനെ പരിസ്ഥിതിയുമായി പ്രയോജനകരമായ വിധത്തില്‍ ഇണക്കിച്ചേര്‍ക്കണം. കുട്ടിയുടെ ആവശ്യങ്ങളും ജനായത്ത സമൂഹത്തിന്റെ ആവശ്യങ്ങളും തമ്മില്‍ സംയോജിക്കുന്ന രീതിക്കുള്ളതാകണം പാഠ്യപദ്ധതി.
-
Forward looking – പഠിതാവിന്റെ ഭാവി ജീവിതത്തിന് സജ്ജമാക്കുന്ന തരത്തിലുള്ളതാകണം പാഠ്യപദ്ധതി. തൊഴിലില്‍ ഏര്‍പ്പെടാനുള്ള തയ്യാറെടുപ്പ് നല്‍കണം.
-
Conservation – പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതിനും പകര്‍ന്ന നല്‍കുന്നതിനും കഴിവുള്ളതാകണം പാഠ്യപദ്ധതി.
-
Renewal – പാരമ്പര്യവും സംസ്കാരവും കാലത്തിന്റെ മാറ്റത്തിനനുസരിച്ച് നവീകരിക്കാന്‍ സാധിക്കുന്നതായിരിക്കണം പാഠ്യപദ്ധതി.
-
Creative – കുട്ടിയുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വികസിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാകണം പാഠ്യപദ്ധതി.
-
Motivation – കുട്ടികള്‍ക്കാവശ്യമായ ഉള്‍പ്രേരണയും താല്‍പര്യവും ഉണ്ടാക്കുന്ന തരത്തിലുള്ളതായിരിക്കണം പാഠ്യപദ്ധതി.
-
Maturity – പഠിതാവിന്റെ കായിക മാനസിക പക്വതക്കനുയോജ്യമായ തരത്തിലുള്ളതാകണം പാഠ്യപദ്ധതി.
-
Flexibility – സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് മാറാന്‍ കഴിവുള്ളതായിരിക്കണം പാഠ്യപദ്ധതി.
-
Comprehensive – വ്യക്തിയുടെ സമഗ്രവികസനത്തിന് ഉതകുന്നതാകണം പാഠ്യപദ്ധതി.
-
Balance – അനുഭവങ്ങള്‍ അക്കാദമീയവും തൊഴില്‍ പരവുമായ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസപരിപാടികള്‍ എന്നിവയെല്ലാം സംതുലിതമായിചേര്‍ന്നതാകണം പാഠ്യപദ്ധതി.
-
Utility – പഠിതാവിന്‍ പ്രായോഗികമായ പ്രയോജനം ലഭിക്കുന്നതായിരിക്കണം പാഠ്യപദ്ധതി.
No comments:
Post a Comment